എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച: പാർട്ടിയെ കൂട്ടിക്കെട്ടേണ്ട, ഉത്തരവാ​ദിത്തം സർക്കാറിന്; കൈമലർത്തി സിപിഎം

സർക്കാർ വിഷയങ്ങളിൽ പാർട്ടിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും കൂടിക്കാഴ്ചയിൽ അതൃപ്തിയുണ്ടെന്നും എം.വി ​ഗോവിന്ദൻ

Update: 2024-09-08 06:27 GMT
Advertising

തിരുവനന്തപുരം: എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഎമ്മിനെ കൂട്ടിക്കെട്ടേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്ന് നിലപാടെടുത്താണ് സിപിഎം കൈമലർത്തിയത്. സർക്കാർ കാര്യത്തോട് സിപിഎമ്മിനെ കൂട്ടിക്കെട്ടേണ്ടെന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്. സർക്കാർ വിഷയങ്ങളിൽ പാർട്ടിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഐക്കുമാത്രമല്ല സിപിഎമ്മിനും അതൃപ്തിയുണ്ടെന്നും എം.വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

എഡിജിപി ആരെ കണ്ടാലും പാർട്ടിക്ക് പ്രശനമില്ലെന്നും സംഭവത്തിൽ വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. സന്ദർശനത്തെ തൃശൂർ പൂരവുമായി കൂട്ടിക്കുഴക്കുന്ന പ്രതിപക്ഷനേതാവിന്റെ സമീപനത്തെയാണ് എതിർത്തതെന്നും തൃശൂരിൽ കോൺഗ്രസാണ് ബിജെപിയെ വിജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ കോൺഗ്രസ് ബിജെപി ബന്ധം കണക്കുകളിൽ നിന്ന് വ്യക്തമാണെന്നും ​ ഇപ്പോൾ നടക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതിയാണെന്നും ഗോവിന്ദൻ പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News