ദത്ത് വിവാദം: ഷിജുഖാനെതിരെ അനുപമ
കുഞ്ഞിനെ എത്രയും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കും. കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും, സമരരീതി മാറും. കുഞ്ഞിനെ ദത്ത് നൽകിയതിൽ ഉൾപ്പടെ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം തുടരുമെന്നും അനുപമ വ്യക്തമാക്കി.
Update: 2021-11-23 03:33 GMT
കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതി ചെയർമാൻ ഷിജുഖാനെതിരെ വിമർശനവുമായി അനുപമ. ഇത്രയും നാൾ ഷിജുഖാൻ എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് അനുപമ ചോദിച്ചു. ലൈസൻസ് ഉണ്ടെങ്കിൽ എന്തുകൊണ്ട് ഹാജരാക്കാതിരുന്നതെന്നും അവർ ചോദിച്ചു.
കുഞ്ഞിനെ എത്രയും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കും. കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും, സമരരീതി മാറും. കുഞ്ഞിനെ ദത്ത് നൽകിയതിൽ ഉൾപ്പടെ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം തുടരുമെന്നും അനുപമ വ്യക്തമാക്കി.
അതിനിടെ കുഞ്ഞിന്റെ ഡിഎൻഎ ഫലം ഇന്ന് പുറത്തുവരുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന. ഇതിനായി കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.