കെ.എസ്.ആർ.ടി.സിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു

41 അം​ഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് രൂപീകരിച്ചത്

Update: 2023-06-16 14:45 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന്‍റെ ഭാ​ഗമായി പഠനം നടത്തിയ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് റിട്ട. പ്രൊഫസർ സുശീൽ ഖന്നയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അം​ഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് രൂപീകരിച്ചത്.

അതിൽ 21 പേർ കെ.എസ്.ആർ.ടി.സിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും, 7 പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും, ​ഗതാ​ഗത മേഖലയിലെ വിവിധ വിഭാ​ഗങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത 4 പേരും, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിം​ഗ്, പൊലീസ് വകുപ്പ് എന്നിവയിൽ നിന്നായി 4 പേരും, 5 കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും അടങ്ങിയതാണ് അഡ്വൈസറി ബോർഡ്. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥരും പ്രൊഫഷണലുകളുമടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് സർക്കാർ നേരത്തെ രൂപീകരിച്ചിരുന്നു.

കൂടുതൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രതിനിധികളുടെ വിവരം നൽകുന്ന മുറയ്ക്ക് അവരെ കൂടി ഉൾപ്പെടുത്തുന്നതാണ്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News