യുഡിഎഫ് വിപ്പ് ലംഘിച്ച് എൽഡിഎഫിന് വേണ്ടി മത്സരിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി
ആറ് വർഷത്തേയ്ക്കാണ് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്. ഇതോടെ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും മെമ്പർ സ്ഥാനവും നഷ്ടമാകും
Update: 2022-03-08 12:41 GMT
യുഡിഎഫ് അംഗമായിരുന്ന ശേഷം വിപ്പു ലംഘിച്ച് എൽഡിഎഫിന് വേണ്ടി മത്സരിച്ച പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി. ഇടുക്കി രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി.എം.കെയെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കിയത്. ആറ് വർഷത്തേയ്ക്കാണ് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്. ഇതോടെ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും മെമ്പർ സ്ഥാനവും നഷ്ടമാകും. 2019 ലാണ് അയോഗ്യതയ്ക്ക് ആസ്പദമായ സംഭവം നടന്നത്.
After becoming a member of the UDF, the panchayat president was disqualified for violating the whip and contesting for the LDF