കോവിഡിനെ തുടര്‍ന്ന് പ്രമേഹ രോഗികളുടെ ചികിത്സ താളം തെറ്റി
കോവിഡ് ഭയം മൂലം ആശുപത്രികളിൽ പോകാത്തവർ നിരവധിയാണ്
Update: 2021-08-30 02:13 GMT
കോവിഡിനെ തുടർന്ന് ചികിത്സ താളം തെറ്റി പ്രമേഹരോഗികൾ. കോവിഡ് ഭയം മൂലം ആശുപത്രികളിൽ പോകാത്തവർ നിരവധിയാണ്. സാമ്പത്തിക പ്രയാസവും ചികിത്സ മുടങ്ങുന്നതിനിടയാക്കി. പ്രമേഹ രോഗികള്‍ക്ക് കോവിഡ് ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.
കോവിഡ് രൂക്ഷമായതോടെ കൃത്യമായി പ്രമേഹം ടെസ്റ്റ് ചെയ്യാനോ ഡോക്ടറെ കാണാനോ കഴിയാത്ത നിത്യരോഗികളാണിവർ. ഇവരെ പോലെ നിരവധി പേരുണ്ട്. അനിയന്ത്രിതമായ പ്രമേഹം തന്നെ കോവിഡ് ഗുരുതരമാകാൻ കാരണമാകും. പ്രമേഹത്തിനൊപ്പം മറ്റ് രോഗങ്ങൾ കൂടി ഉണ്ടെങ്കിൽ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകും. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരിൽ കൊവിഡ് ചികിത്സ വെല്ലുവിളി നിറഞ്ഞതാണെന്ന് ഡോക്ടർമാർ പറയുന്നു.