മോന്‍സന്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
തനിക്കോ തന്റെ ഓഫീസിനോ ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ല, പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു, പ്രസ്തുത സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്.
പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ചിത്രവും തെറ്റിദ്ധാരണക്ക് ഇടം നല്‍കുന്നതാണെന്ന് തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തനിക്കോ തന്റെ ഓഫീസിനോ ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ല, പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു, പ്രസ്തുത സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്.
സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ മോന്‍സന്‍ മാവുങ്കലിനെ കോടതി രണ്ടുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി സെപ്റ്റംബര്‍ 30 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. മോന്‍സന്‍ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ക്കെതിരെ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കണമെന്നും ക്രൈബ്രാഞ്ച് അറിയിച്ചു.