ഐശ്വര്യയുടെ മരണകാരണം അമിത രക്തസ്രാവം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

ചികിത്സാ പിഴവാണ് ഐശ്വര്യയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു

Update: 2022-07-04 14:19 GMT
Editor : afsal137 | By : Web Desk
Advertising

പാലക്കാട്: തങ്കം ആശുപത്രിയിൽ മരിച്ച ഐശ്വര്യയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമാണ് ഐശ്വര്യയുടെ മരണത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം. ചികിത്സാ പിഴവാണ് ഐശ്വര്യയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രസവത്തോടെ നവജാത ശിശുവും മരിക്കുകയുണ്ടായി.

മരിച്ച ഐശ്വര്യ തത്തമംഗലം സ്വദേശിയാണ്. ഐശ്വര്യയുടെ കുഞ്ഞ് മരിച്ചതിൽ ആശുപത്രി അധികൃതർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതും ചികിത്സ പിഴവാണെന്ന പരാതി ഉയർന്നിരുന്നു. ആറു ദിവസം മുൻപാണ് പ്രസവ വേദനയെ തുടർന്ന് 23കാരിയായ ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവശേഷം അസുഖ ബാധിതയായി. ഇന്ന് രാവിലെ 10 മണിയോടെ ഐശ്വര്യ മരിച്ചു.

കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ ആശുപത്രി ജീവനക്കാർ മറവ് ചെയ്തു. പരാതി ഉയർന്നതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. അതേസമയം തങ്കം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ബന്ധുക്കളെത്തി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News