മുന്നാക്ക സംവരണത്തിനെതിരെ എ.ഐ.വൈ.എഫ്

കേന്ദ്ര സർക്കാറിന്റെ 103 ആം ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു

Update: 2021-10-04 13:08 GMT
Advertising

സാമ്പത്തിക സംവരണം അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സമ്മേളനങ്ങളില്‍ പ്രമേയം. ഭേദഗതിയെ തുടര്‍ന്ന് കേരളമുള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.


കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് മണ്ഡലം സമ്മേളനങ്ങളില്‍ പ്രമേയം പാസാക്കിയത്. മണ്ണാര്‍ക്കാട്, വൈപ്പിന്‍,കൊടുങ്ങല്ലൂര്‍ മണ്ഡലം സമ്മേളനങ്ങളില്‍ പ്രമേയം ഐക്യകണ്ഠ്യേന പാസാക്കി.

തൃശൂര്‍ ജില്ലയിലെ എല്ലാ മണ്ഡലം സമ്മേളനങ്ങളിലും പ്രമേയം അവതരിപ്പിച്ചുവെങ്കിലും പലയിടത്തും നേതൃത്വം ദേശീയ കമ്മറ്റിക്ക് വിട്ടു. കൊല്ലം ജില്ലാ സമ്മേളനത്തിലും പ്രമേയം അവതരിപ്പിക്കപ്പെട്ടുവെങ്കിലും വോട്ടിനിടാന്‍ പ്രസീഡിയം തയാറായില്ല. പകരം പ്രമേയം സംസ്ഥാന കമ്മറ്റിക്ക് വിട്ടതായി അറിയിച്ചു. സാമ്പത്തിക ഭദ്രതയെ അടിസ്ഥാനപ്പെടുത്തി സംവരണവും തുടര്‍ന്ന് ആനുകൂല്യങ്ങളും നല്‍കുകയാണ് നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ മുമ്പും സിപിഐയുടെ വിദ്യാര്‍ഥി യുവജന നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News