കോഴിക്കോട് ഇന്‍റലിജൻസ് എസ്.പിക്കെതിരെ ഗുരുതര ആരോപണവുമായി കെ.ജി.എം.ഒ.എ
സംശയാസ്പദ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസിൽ അറിയിക്കാതെ വിട്ടു നൽകാൻ സമ്മർദം ചെലുത്തി
കോഴിക്കോട്: കോഴിക്കോട് ഇന്‍റലിജൻസ് എസ്.പി പ്രിൻസ് എബ്രഹാമിനെതിരെ ഗുരുതര ആരോപണവുമായി കെ.ജി.എം.ഒ.എ. സംശയാസ്പദ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസിൽ അറിയിക്കാതെ വിട്ടു നൽകാൻ സമ്മർദം ചെലുത്തി. ഉദ്യോഗസ്ഥന്‍റെ അതിക്രമത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഡോക്ടർമാർ. ആശുപത്രിയിൽ അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങൾ ഡോക്ടർമാർ പുറത്തുവിട്ടു.
അബോധാവസ്ഥയില്‍ വയനാട് മെഡിക്കല്‍ കോളേജിലെത്തിച്ച രോഗി മരിച്ച സംഭവത്തില്‍ പൊലീസിന് ഇന്‍റിമേഷന്‍ നല്‍കിയ വനിതാ ഡോക്ടറെ കോഴിക്കോട് ഇന്‍റലിജൻസ് എസ്.പി പ്രിന്‍സ് എബ്രഹാം ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഡ്യൂട്ടി ഡോക്ടർ സിൽബി ആശുപത്രിയിൽ അതിക്രമത്തിനിരയായത്.
സംശയാസ്പദമായ മരണമായതിനാലാണ് ഡോക്ടര്‍ പോലീസിന് അറിയിപ്പ് കൊടുത്തതെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വിശദീകരിച്ചു. ഡോക്ടറുടെ പരാതിയിൽ നടപടിയെടുക്കുന്നില്ലെങ്കിൽ പൊലീസിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും കേരള ഗവ. മെന്ധിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.