കാലിക്കറ്റ് സർവകലാശാലയിൽ പിൻവാതിൽ നിയമനശ്രമമെന്ന് ആക്ഷേപം

സർവകലാശാലക്ക് കീഴിലെ ബൊട്ടാണിക്കല്‍ ഗാർഡനിലെ 13 തസ്തികള്‍ പി.എസ്.സിക്ക് വിടാനുള്ള ശിപാർശ അട്ടിമറിച്ചു

Update: 2022-01-30 02:24 GMT
Advertising

സർവകലാശാലക്ക് കീഴിലെ ബൊട്ടാണിക്കല്‍ ഗാർഡനിലെ 13 തസ്തികള്‍ പി.എസ്.സിക്ക് വിടാനുള്ള ശിപാർശ അട്ടിമറിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി. ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കണമെന്ന ഉദ്യോഗസ്ഥ നിർദേശം സിൻഡിക്കേറ്റ് തള്ളി. താത്കാലിക ജീവനക്കാരെ നിയമിക്കാനാണ് നീക്കം. സർവകലാശാലയുടെ നടപടി പിന്‍വാതില്‍ നിയമനത്തിനെന്ന് ആക്ഷേപം.

കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിലെ ബൊട്ടാണിക്കല്‍ ഗാർഡനിൽ തോട്ടക്കാർക്കായി ആകെയുള്ള തസ്തിക 17 ആണ്. ഇതിൽ 13 ഉം ഒഴിഞ്ഞുകിടക്കുന്നു. 2020 നവംബറിൽ തന്നെ ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശമുണ്ടായിരുന്നു. അത് നടന്നില്ല. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തില്‍ വിഷയം വന്നു. അനധ്യാപക ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 13 തസ്തികയും പി.എസ്.സിയെ അറിയിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ശിപാർശ.

എന്നാൽ, താത്കാലിക ജീവനക്കാരെ നിയമിക്കാനാണ് സിന്ഡിക്കേറ്റ് തീരുമാനിച്ചത്. തീരുമാനത്തിനെതിരെ സിന്‍ഡിക്കേറ്റംഗിലുയർന്ന എതിർപ്പും തള്ളി. യൂനിവേഴ്സിറ്റിയിലെ അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടത് 2015 മുതലാണ്. ഇത് അട്ടിമറിച്ച് ഇപ്പോഴും പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്നതിന്റ ഉദാഹരമാണ് ഈ സംഭവം.

Full View

News Summary : Allegation of backdoor recruitment attempt at Calicut University 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News