കെ-റെയില്‍ പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനം കെട്ടിച്ചമച്ചതെന്ന് സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ

പുതിയറിപ്പോർട്ട് റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് വേണ്ടി കെട്ടിച്ചമച്ചതാണെന്നും വ്യക്തികളുടെ താൽപര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയാണെന്നും അലോക് വര്‍മ മീഡിയ വണ്ണിനോട്

Update: 2021-12-15 10:45 GMT
Advertising

കെ-റെയില്‍ പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനം കെട്ടിച്ചമച്ചതെന്ന് കെ-റെയില്‍ പദ്ധതിയുടെ സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വർമ.   'അന്തിമ സാധ്യത റിപ്പോര്‍ട്ടും ഡി.പി.ആറും, പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ കെട്ടിച്ചമച്ചതാണ് എന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. .'ബ്രോഡ് ഗേജില്‍ ട്രെയിനുകള്‍ക്ക് 160 കിലോമീറ്റർ വേഗത്തില്‍ ഓടാനാകില്ലെന്ന കെ-റെയില്‍ എം.ഡിയുടെ വാദം തെറ്റാണെന്നും പുതിയറിപ്പോർട്ട്  റിയൽ എസ്റ്റേക്ക് മാഫിയകൾക്ക് വേണ്ടി കെട്ടിച്ചമച്ചതാണെന്നും  വ്യക്തികളുടെ താൽപര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയാണെന്നും അലോക് വര്‍മ പറഞ്ഞു.

Full View

 സര്‍ക്കാര്‍ ഉടന്‍ പുതിയ പഠനത്തിന് ഉത്തരവിടണം.  എല്ലാ നടപടികളും ആദ്യം മുതൽ നടപ്പിലാക്കണം. റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് റെയിൽവേ അനുമതി നൽകരുത്. ബ്രോഡ് ഗേജ് ട്രെയിനുകള്‍ക്ക്  160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവും. ഒരാവശ്യവുമില്ലാതെ തന്‍റെ റിപ്പോർട്ടിനെ സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു. ഇതിന് പുറകിൽ പല താൽപര്യങ്ങളുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News