ആലുവ കൊലപാതകം: പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്ന് ഡി.ഐ.ജി

പ്രതിയെ രണ്ടു ദിവസം വിശദമായി ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം നടത്തുമെന്നും ഡി.ഐ.ജി പറഞ്ഞു.

Update: 2023-08-02 01:00 GMT
Advertising

കൊച്ചി: ആലുവ കൊലപാതകത്തിൽ പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്ന് ആലുവ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസ്. രണ്ടു ദിവസം വിശദമായി ചോദ്യം ചെയ്യും. ബിഹാറിൽനിന്ന് എപ്പോൾ പുറപ്പെട്ടു, ഡൽഹിയിൽനിന്ന് കേരളത്തിൽ എപ്പോൾ എത്തി എന്നീ കാര്യങ്ങൾ പരിശോധിക്കുമെന്നും ഡി.ഐ.ജി പറഞ്ഞു.

2018ൽ ഇയാൾക്കെതിരെ കേസുണ്ടെന്നാണ് വിവരം. അതുകൊണ്ട് മുൻകാല പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം നടത്തും. പ്രതിയുടെ പൗരത്വം സംബന്ധിച്ചും പരിശോധിക്കും. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാവൂ എന്നും ഡി.ഐ.ജി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News