ബി.പി.സി.എല്‍ പുറന്തള്ളുന്ന രാസവാതകം ശ്വസിച്ച് മാറാരോഗികളായി അമ്പലമുകള്‍ വാസികള്‍
പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനമായ ഏവിയേഷന്‍ ടർബൈന്‍ ഫ്യുവല്‍ മുതല്‍ പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വരെ സംസ്കരിച്ചെടുക്കുന്ന കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷന്‍ ലിമിറ്റഡ്
കൊച്ചി: ബി.പി.സി.എല്‍ റിഫൈനറിയുടെ പരിസര വാസികള്‍ മിക്കവരും മാറാരോഗികള്‍. പ്ലാന്‍റില്‍ നിന്ന് പുറന്തള്ളുന്ന വിഷവാതകം നിറഞ്ഞ വായു ശ്വസിക്കുന്നതാണ് പലരെയും നിത്യരോഗികളാക്കിയത്. പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനമായ ഏവിയേഷന്‍ ടർബൈന്‍ ഫ്യുവല്‍ മുതല്‍ പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വരെ സംസ്കരിച്ചെടുക്കുന്ന കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷന്‍ ലിമിറ്റഡ്.
സദാ സമയം വായുവിലേക്ക് വിഷപ്പുക തള്ളുന്ന എണ്ണ പ്ലാന്‍റില്‍ നിന്നുള്ള പരന്നുവ്യാപിക്കുന്ന രാസവാതകം ചെന്നുകയറുന്നത് അമ്പലമുകളിലെ നാട്ടുകാരുടെ ശ്വാസകോശങ്ങളിലേക്കാണ്. വർഷങ്ങളായി വിഷവാതകം ശ്വസിച്ച് ഇന്നിവിടെയുള്ളവരില്‍ ഏറെയും മാറാരോഗികളാണ്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും ഹൃദ്രോഗികളും ക്യാന്‍സർ ബാധിതരുമൊക്കെയുണ്ട് ഇക്കൂട്ടത്തില്‍. ഏറെ പേർ അസുഖത്തിനൊടുവില്‍ മരണത്തിനും കീഴടങ്ങി. അമ്പലമുകള്‍ നീർമ സ്വദേശി ചെല്ലപ്പന്‍ ഹൃദ്രോഗം ബാധിച്ച് കിടപ്പിലായവരില്‍ ഒരാളാണ്. മുതിർന്നവർ മാത്രമല്ല, കുട്ടികള്‍വരെ വിഷപ്പുകയുടെ ഇരകളാണിവിടെ. 2020ല്‍ ബി.പി.സി.എല്ലില്‍ സള്‍ഫർ ചോർന്നപ്പോള്‍ അത്യാസന്ന നിലയിലായ അഞ്ചാം ക്ലാസുകാരി അനസൂയ ഇന്നും രോഗം പേറി നടക്കുകയാണ്.
Ambalamukal residents inhaled by BPCL emissions