Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരം അമ്പലത്തിൻകാലയിലെ സിപിഎം പ്രവർത്തകൻ അശോകനെ വെട്ടികൊലപ്പെടുത്തിയ കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ഇരട്ട ജീവപര്യന്തവും മൂന്ന് പേർക്ക് ജീവപര്യന്തവും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പ്രാദേശിക ആർഎസ്എസ് ബിജെപി പ്രവർത്തകരാണ് പ്രതികൾ. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. അഞ്ചു പേരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഏഴാം പ്രതി സന്തോഷ്, പത്താം പ്രതി പ്രശാന്ത്, 12ാം പ്രതി സജീവ് എന്നിവർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗൂഢാലോചന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.