പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാള്‍ കൂടി മരിച്ചു

പട്ടിക്കാട് സ്വദേശി ആൻ ഗ്രേസ് (16)ആണ് മരിച്ചത്

Update: 2025-01-13 08:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: തൃശൂർ പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരു കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി ആൻ ഗ്രേസ് (16)ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രി മരിച്ചിരുന്നു. പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിലാണ്. പീച്ചി സ്വദേശിനി നിമ (13)യും ചികിൽസയിലാണ്.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കുട്ടികൾ വെള്ളത്തിൽ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16), പീച്ചി സ്വദേശി നിമ ( 15) എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇന്നലെ നിമയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു മൂന്നുപേരും. കുട്ടികൾ ഡാമിന്‍റെ കൈവരിയിൽ കയറി നിൽക്കവേ പാറയിൽ നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കുളിക്കാൻ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാല് പേർക്കും നീന്തൽ അറിയില്ലായിരുന്നു. ലൈഫ് ഗാർഡും നാട്ടുകാരും ഉടൻ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News