81 കാരിയായ വയോധികയെ വീട്ടിൽ നിന്ന് പുറത്താക്കി

സ്വത്ത് തർക്കത്തെ തുടർന്ന് 15 വർഷമായി നടക്കുന്ന കേസിൽ കോടതി വിധി വന്നതോടെയാണ് ഇവർക്ക് കിടപ്പാടം നഷ്ടമായത്

Update: 2022-12-17 19:42 GMT
Advertising

തിരുവനന്തപുരം: വഞ്ചിയൂരിൽ വയോധികയെ വീട്ടിൽ നിന്ന് പുറത്താക്കി. 81 കാരിയായ രാധയേയും കുടുംബത്തേയുമാണ് പുറത്താക്കിയത്. വൈകീട്ട് ആറ് മണിയോടെയാണ് രാധയേയും മകനേയും, മരുമകളേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. 40 വർഷമായി താമസിച്ചിരുന്ന കുടുംബ വീട്ടിൽ നിന്നാണ് ഇവരെ ഇറക്കി വിട്ടത്. സ്വത്ത് തർക്കത്തെ തുടർന്ന് 15 വർഷമായി നടക്കുന്ന കേസിൽ കോടതി വിധി വന്നതോടെയാണ് ഇവർക്ക് കിടപ്പാടം നഷ്ടമായത്.

നിയമപരമായ നോട്ടീസുകളൊന്നും നൽകിയിട്ടില്ലെന്നും , കുടുബാംഗങ്ങളായ വക്കീലടക്കമുള്ളവർ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നെന്നും രാധ മീഡിയ വണിനോട് പറഞ്ഞു. 

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News