എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ലത്തീഫ് തുറയൂരിനെതിരെ എഫ് ഐ ആർ

മിനുട്സ് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങളുടെ കയ്യിലാണെന്ന് ലത്തീഫ് പോലീസിനെ ഇന്ന് അറിയിക്കും

Update: 2022-01-15 05:54 GMT
Advertising

എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ലത്തീഫ് തുറയൂരിനെതിരെ എഫ് ഐ ആർ. വിവാദമായ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ മിനുട്സ് ഹാജരാക്കത്തതിനെത്തുടർന്നാണ് നടപടി. കോഴിക്കോട് വെള്ളയിൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മിനുട്സ് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങളുടെ കയ്യിലാണെന്ന് ലത്തീഫ് പോലീസിനെ ഇന്ന് അറിയിക്കും.

ഹരിത വിഷയത്തില്‍ എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെ പൊലീസില്‍ മൊഴി നല്‍കിയതിനാണ് ലത്തീഫ് തുറയൂറിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. അഞ്ചംഗ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു.

വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനിടുസ് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ലത്തീഫ് വിഭാഗം തളളുകയും പൊലീസിന് നല്‍കുകയുമായിരുന്നു. പികെ നവാസിനെതിരെ ഹരിതയിലെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയത് മുതല്‍ ശക്തമായ നിലപാടാണ് ലത്തീഫ് തുറയൂര് സ്വീകരിച്ചു വന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News