വൃദ്ധ കൊല്ലപ്പെട്ട സംഭവം; മകളും ചെറുമകളും അറസ്റ്റിൽ
നിർമ്മലയുടെ നിക്ഷേപത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചിറയിൻകീഴ് പൊലീസ് പറഞ്ഞു
Update: 2024-10-25 06:24 GMT
തിരുവനന്തപുരം: ചിറയിൻകീഴിൽ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിൽ മകളും ചെറുമകളും അറസ്റ്റിൽ. കൊല്ലപ്പെട്ട നിർമ്മലയുടെ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 17നാണ് ചിറയിൻകീഴ് സ്വദേശിയായ നിർമ്മലയെ (75) റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മലയുടെ നിക്ഷേപം തട്ടിയെടുക്കാൻ മകളും ചെറുമകളും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിർമലയുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശികളിൽ മറ്റുമക്കളുടെ പേരുണ്ടായിരുന്നെങ്കിലും ശിഖയുടെ പേരില്ലായിരുന്നു. ഈ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.