നിയന്ത്രണംവിട്ട ടിപ്പർ ലോറി മറിഞ്ഞ് വീട് പൂർണമായും തകർന്നു
ചുങ്കം സ്വദേശി റഫീഖിന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്
Update: 2022-02-15 04:42 GMT
നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേർന്ന് മുക്കത്ത് ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. ചുങ്കം സ്വദേശി റഫീഖിൻ്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്.
അപകടത്തില്‍ വീട് പൂർണമായും തകർന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലോറിയാണ് വീടിനു മുകളിലേക്ക് മറിഞ്ഞത്.