ദത്ത് വിവാദത്തിൽ ഷിജു ഖാൻ തെറ്റ് ചെയ്തിട്ടില്ല; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് സമ്മേളനം നടന്നത്: ആനാവൂർ നാഗപ്പൻ
ഓരോ സമ്മേളനത്തിലും മാറ്റമുണ്ടാകാറുണ്ട്. പുതിയ ആളുകളെ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് അവസരം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് ചിലരെ ഒഴിവാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതി ചെയർമാനായ എം. ഷിജു ഖാൻ തെറ്റ് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ജില്ലാ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. ഓരോ സമ്മേളനത്തിലും മാറ്റമുണ്ടാകാറുണ്ട്. പുതിയ ആളുകളെ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് അവസരം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് ചിലരെ ഒഴിവാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് സമ്മേളനം നടത്തിയത്. സമ്മേളനത്തിൽ പങ്കെടുത്ത ഒരു പ്രതിനിധിക്കും കോവിഡ് വന്നിട്ടില്ല. സമ്മേളനെത്തിയപ്പോൾ പനി ഉണ്ടായിരുന്ന ആളെ പറഞ്ഞയച്ചു. കെ. സുരേന്ദ്രൻ നടത്തിയ പരിപാടിയെ പറ്റി പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ എം.പി എ. സമ്പത്ത്, മന്ത്രി വി. ശിവൻ കുട്ടി അടക്കമുള്ളവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഷിജു ഖാൻ ഉൾപ്പെടെ ഒമ്പത് ആളുകളെയാണ് പുതുതായി ഉൾപ്പെടുത്തിയത്.