ലഹരിക്കെതിരായ മീഡിയവൺ കാമ്പയിൻ നിയമസഭയിൽ; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ കാമ്പയിൻ നടത്തുന്നുണ്ടെന്ന് മന്ത്രി എം. ബി രാജേഷ്

Update: 2022-12-09 05:12 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ലഹരിക്കെതിരായ മീഡിയവൺ ക്യാമ്പയിൻ നിയമസഭയിൽ. സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മാത്യുകുഴൽ നാടനാണ് നോട്ടീസ് നൽകിയത്. ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ കാമ്പയിൻ നടത്തുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.

'വിഷയം സർക്കാർ ഗൗരവമായി കാണുന്നുണ്ട്. കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്ന പ്രചാരണം തെറ്റാണ്'.അത്തരത്തിലുള്ള ചില കുപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

'മാരക മയക്കു മരുന്നുകൾ കൂടുതലായി ഉപയോഗിക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളമില്ല. ലഹരിക്കെതിരായ കാമ്പയിനോടെ ജനങ്ങളുടെ ജാഗ്രതയും കൂടി. ലഹരി മാഫിയയെ ചോദ്യം ചെയ്തതോടെ അക്രമം തുടങ്ങി. കാമ്പയിനൊപ്പം എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തിപ്പെടുത്തി. ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ നൽകുന്നുണ്ട്'. ലഹരി വിൽപ്പനക്കാരുടെ പേര് വിവരങ്ങൾ സർക്കാർ ശേഖരിച്ചിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News