കുട്ടിയെ തട്ടിയെടുത്ത കേസ്: അനുപമ പ്രത്യക്ഷ സമരത്തിലേക്ക്; നാളെ മുതല്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരം

പിതാവിന്‍റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയ കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍നിന്നുള്ള ജനന സർട്ടിഫിക്കറ്റ് മീഡിയവണിന് ലഭിച്ചു

Update: 2021-10-22 17:19 GMT
Advertising

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയറിയാതെ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. നാളെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ നിരാഹാര സമരം നടത്തുമെന്ന് അനുപമ അറിയിച്ചു. ദത്ത് നൽകിയ തന്റെ കുട്ടിയെ കണ്ടെത്തണമെന്നാണ് അമ്മയുടെ ആവശ്യം.

അതേസമയം, സംഭവത്തില്‍ പിതാവിന്‍റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയ കാട്ടാക്കാട ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ജനനസർട്ടിഫിക്കറ്റ് മീഡിയവണിന് ലഭിച്ചു. കുഞ്ഞിനെ തട്ടിയെടുത്തുവെന്ന അനുപമയുടെ പരാതിയില്‍ ബാലവകാശ കമ്മീഷന്‍ അന്വേഷണം തുടങ്ങി. ദത്ത് നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ തേടി പോലീസ് ശിശുക്ഷേമ സമിതിക്ക്  കത്ത് നല്‍കി.  അനുപമയുടെ പരാതിയില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News