ലീഗില്‍ നിന്ന് ഐ.എന്‍.എല്ലിലേക്കുള്ള ഒഴുക്ക് തടയാനാണ് ഭിന്നതയുണ്ടാക്കുന്നതെന്ന് എ.പി അബ്ദുല്‍ വഹാബ്

അതിനിടെ ഐ.എന്‍.എന്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബിനെ പുറത്താക്കിയതായി ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെ പ്രസിഡന്റായി നിയമിച്ചതായി കാസിം ഇരിക്കൂര്‍ പറഞ്ഞു.

Update: 2021-07-25 11:04 GMT
Advertising

മുസ്‌ലിം ലീഗില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടിയിലേക്ക് ഒഴുകുന്നത് തടയാനാണ് ഐ.എന്‍.എല്ലില്‍ ഭിന്നതയുണ്ടാക്കുമെന്ന് എ.പി അബ്ദുല്‍ വഹാബ്. മന്ത്രിസ്ഥാനവും ഭരണപങ്കാളിത്തവും ലഭിച്ചതിന് ശേഷം മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്ന് വിവിധ പാര്‍ട്ടികളില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഐ.എന്‍.എല്ലിലേക്ക് വരികയാണ്. ഇത് ലീഗ് അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആശങ്കയുണ്ടാക്കിയെന്നും വഹാബ് പറഞ്ഞു.

അതിനിടെ ഐ.എന്‍.എന്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബിനെ പുറത്താക്കിയതായി ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെ പ്രസിഡന്റായി നിയമിച്ചതായി കാസിം ഇരിക്കൂര്‍ പറഞ്ഞു. അതേസമയം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.

കാസിം ഇരിക്കൂറും എ.പി അബ്ദുല്‍ വഹാബും തമ്മിലുള്ള തര്‍ക്കമാണ് അവസാനം കയ്യാങ്കളിയില്‍ കലാശിച്ചത്. രാവിലെ എറണാകുളത്ത് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രവര്‍ത്തകരും നേതാക്കളും ചേരിതിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു. അതേസമയം മന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍ ഏത് പക്ഷത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും ഐ.എന്‍.എല്‍ വിഷയത്തില്‍ എന്ത് നിലപാടെടുക്കും എന്നതാണ് ഇനി നിര്‍ണായകമാവുക. ഒരുമിച്ച് പോവണമെന്ന് സി.പി.എം നേരത്തെ ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News