ഐ.എൻ.എൽ തർക്കം; കാസിം ഇരിക്കൂറിന്റെ പരസ്യ പ്രസ്താവനകളിൽ അബ്ദുൽ വഹാബിന് അതൃപ്തി
പ്രസിഡന്‍റ് പദവിയല്ല തർക്കവിഷയമെന്നും അങ്ങനെ ചുരുക്കിക്കെട്ടുന്നത് ശരിയല്ലെന്നും അബ്ദുൽ വഹാബ് പറഞ്ഞു.
Update: 2021-09-01 11:41 GMT
ഐഎൻഎല്ലിൽ മധ്യസ്ഥ നീക്കങ്ങൾ നടക്കുന്നതിനിടെ കാസിം ഇരിക്കൂർ പരസ്യ പ്രസ്താവനകൾ നടത്തിയതിൽ അതൃപ്തിയുമായി എ.പി.അബ്ദുൽ വഹാബ്. മധ്യസ്ഥനോട് പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ല. പ്രസിഡന്‍റ് പദവിയല്ല തർക്കവിഷയമെന്നും അങ്ങനെ ചുരുക്കിക്കെട്ടുന്നത് ശരിയല്ലെന്നും അബ്ദുൽ വഹാബ് പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന മധ്യസ്ഥ ചർച്ചകളിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ മാധ്യമങ്ങളിൽ സംസാരിച്ചതിലാണ് അബ്ദുൽ വഹാബ് അതൃപ്തി പ്രകടിപ്പിച്ചത്. അബ്ദുൽ വഹാബിനെ പാർട്ടി അധ്യക്ഷനാക്കുന്ന കാര്യം തങ്ങൾ അംഗീകരിച്ചിരിക്കുന്നെന്നും ഇതോടെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന രീതിയിൽ പ്രസിഡന്റ്റ് പദവിയാണ് തർക്കവിഷയമെന്ന് ചുരുക്കിക്കെട്ടുന്നതിലാണ് അബ്ദൽ വഹാബ് അതൃപ്തി അറിയിച്ചത്.