‘മാപ്പ്..താൻ സമസ്തക്കാരനാണ്; സുപ്രഭാതം പത്രം കത്തിച്ചതിൽ മാപ്പ് ചോദിച്ചു ​ കോമുക്കുട്ടി ഹാജി

എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ചു​ള്ള പരസ്യം നൽകിയതിനെതിരെയാണ് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധിച്ചത്

Update: 2024-04-21 09:08 GMT
Advertising

മലപ്പുറം: എൽ.ഡി.എഫിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സുപ്രഭാതം പത്രം കത്തിച്ചതിന് മാപ്പ് ചോദിച്ച് തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി കോമുകുട്ടി ഹാജി. പത്രം കത്തിച്ചത് എല്ലാവർക്കും വിഷമം ഉണ്ടാക്കി. താൻ സമസ്തക്കാരൻ ആണെന്നും, അതല്ലാതെ മറ്റൊന്നിൽ പ്രവർത്തിക്കാൻ തനിക്ക് കഴിയില്ലെന്നും കോമുക്കുട്ടി ഹാജി പറഞ്ഞു.

ഇന്നലെ എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ചു​ള്ള പരസ്യം നൽകിയതിനെതിരെയാണ് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധിച്ചത്. സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജിലാണ് എൽ.ഡി.എഫിന് വോട്ട് അഭ്യർഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചത്. 'ന്യൂനപക്ഷ വിഭാഗങ്ങൾ രണ്ടാംകിട പൗരൻമാരാകും...ഇടതില്ലെങ്കിൽ... ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ' എന്നാണ് പരസ്യവാചകം. മുഖ്യമന്ത്രിയുടെ ഫോട്ടോ അടക്കമാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News