കെ.ടി.യു താൽക്കാലിക വിസിയായി സിസ തോമസിന്റെ നിയമനം; സർക്കാരിന്റെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
സാങ്കേതിക സർവകലാശാല ചട്ടപ്രകാരം സിസ തോമസിന് മതിയായ യോഗ്യത ഇല്ലെന്നാണ് സർക്കാർ വാദം
Update: 2022-11-18 00:50 GMT
കൊച്ചി: സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയായി ഡോ.സിസ തോമസിനെ നിയമിച്ചതിനെതിരായ സംസ്ഥാന സർക്കാരിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ കഴമ്പുണ്ടെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചിരുന്നു.
സാങ്കേതിക സർവകലാശാല ചട്ടപ്രകാരം സിസ തോമസിന് മതിയായ യോഗ്യത ഇല്ലെന്നാണ് സർക്കാർ വാദം. നിയമനത്തിന് തനിക്ക് യോഗ്യതയുണ്ടെന്ന് സിസ തോമസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ
സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക