വിസി നിയമനം: ഗവർണറുടെ നടപടി സർക്കാരിനെ സമ്മർദത്തിലാക്കാനെന്ന് സിപിഎം വിലയിരുത്തൽ

ഗവർണറുടെ തുടർച്ചയായ വിമർശനങ്ങൾ സർക്കാറിനെ സമ്മർദത്തിലാക്കാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് സിപിഎം വിലയിരുത്തിയെങ്കിലും ഗവർണർക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചപോലുള്ള കടുത്ത വിമർശനത്തിലേക്ക് സിപിഎം കടന്നേക്കില്ല

Update: 2021-12-31 01:14 GMT
Editor : afsal137 | By : Web Desk
Advertising

ചാൻസലർ പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിക്കുന്നത് സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണെന്ന് സിപിഎം വിലയിരുത്തൽ. നിലപാടിൽ ഗവർണർ ഉറച്ച് നിൽക്കുമ്പോഴും ചാൻസലർ പദവി ഏറ്റെടുക്കേണ്ട എന്നാണ് സർക്കാർ തീരുമാനം. താൻ ഉന്നയിച്ച വിഷയങ്ങളിൽ സമവായത്തിന് സർക്കാർ തയ്യാറാകാത്തതിൽ ഗവർണർ കടുത്ത അതൃപ്തി അറിയിച്ചു.

ചാൻസലർ പദവിയിൽ തുടരില്ലെന്ന ഗവർണറുടെ നിലപാട് നിയമവിരുദ്ധമാണെന്ന വിമർശനം ഉന്നയിച്ച് പ്രതിപക്ഷം രംഗത്ത് വന്നെങ്കിലും പിന്നോട്ടില്ലെന്നു ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരിന്നു. കണ്ണൂർ വിസി നിയമനത്തിൽ താൻ തെറ്റ് ചെയ്തുവെന്നും ഇനിയും തെറ്റ് ആവർത്തിക്കുന്നില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവർണറുടെ തുടർച്ചയായ വിമർശനങ്ങൾ സർക്കാറിനെ സമ്മർദത്തിലാക്കാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് സിപിഎം വിലയിരുത്തിയെങ്കിലും ഗവർണർക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചപോലുള്ള കടുത്ത വിമർശനത്തിലേക്ക് സിപിഎം കടന്നേക്കില്ല. ഗവർണർ ആവശ്യപ്പെടുന്നത് പോലെ ചാൻസലർ പദവി ഏറ്റെടുത്ത് പ്രശ്നം കൂടുതൽ വഷളാക്കാൻ സർക്കാറിന് നിലവിൽ താൽപര്യമില്ല. പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

അതേസമയം വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറ്ഞ്ഞിരുന്നു. ഗവർണർക്ക് ഇത് പറയാൻ അധികാരം ഇല്ല, കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല ഗവർണർ, കേരള നിയമസഭയാണ് ഗവർണറെ ചാൻസ്ലറാക്കി നിയമിച്ചത്, വിഡി സതീശൻ വ്യക്തമാക്കി. തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്, ചാൻസ്ലറുടെ പദവി സർക്കാർ മാനിക്കുന്നില്ല എന്നത് സത്യമാണ്, നിയമവിരുദ്ധമായ കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിൽ ചാൻസ്ലറുടെ അധികാരം ഉപയോഗിച്ച് അതിനെ എതിർക്കുകയാണ് വേണ്ടത്, പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News