എ.ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ്: കേന്ദ്ര ധനമന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് അബ്ദുള്ളകുട്ടി
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും സഹകരണ മന്ത്രാലയത്തിനും പരാതി നൽകുമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
എ.ആർ നഗർ ബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഇടപെടൽ തേടി ബി.ജെ.പി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും സഹകരണ മന്ത്രാലയത്തിനും പരാതി നൽകുമെന്ന് ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ലീഗ് - സിപിഎം അവിശുദ്ധബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ ആരോപിച്ചു. കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനഇതിന് തെളിവാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞുകൊണ്ട്, കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നും പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ.ആര്‍.നഗര്‍ ബാങ്കില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്നുമുള്ള വിചിത്രമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്, മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നു അബ്ദുള്ള കുട്ടി പറഞ്ഞു.
സഹകരണ ബാങ്കിലെ ക്രമക്കേട് ഇ.ഡി അന്വേഷണിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം രംഗത്ത് വന്നത്. ഇഡി ചോദ്യം ചെയ്തശേഷം ജലീലിന് ഇഡിയിൽ കൂടുതൽ വിശ്വാസം വന്നിരിക്കാമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സഹകരണ മേഖലയിലെ കാര്യങ്ങൾ ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.