ആറന്മുള വള്ളംകളി; മല്ലപ്പുഴശേരി, ഇടപ്പാവൂര്‍ പള്ളിയോടങ്ങൾ ജേതാക്കൾ
ഒമ്പതു ഹീറ്റ്സുകളിലായി 33 പള്ളിയോടങ്ങളാണ് മത്സരത്തിനെത്തിയത്.
ആറന്മുള: ഓളപ്പരപ്പില്‍ ആവേശം സൃഷ്ടിച്ച് ആറന്മുള ഉത്രട്ടാതി ജലോത്സവത്തോടനുബന്ധിച്ച് നടന്ന വള്ളംകളിയിൽ എ ബാച്ചിൽ മല്ലപ്പുഴശേരി പള്ളിയോടം കിരീടം നേടി. കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു.
ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടമാണ് ഒന്നാമതെത്തിയത്. ഒമ്പതു ഹീറ്റ്സുകളിലായി 33 പള്ളിയോടങ്ങളാണ് മത്സരത്തിനെത്തിയത്. മല്ലപ്പുഴശേരി, കുറിയന്നൂര്‍, ളാക- ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് എ ബാച്ചിൽ നിന്നും ഫൈനലിൽ എത്തിയത്.
എ ബാച്ചിലെ ലൂസേഴ്സ് ഫൈനലിൽ പൊന്നുംതോട്ടം ഒന്നാം സ്ഥാനം നേടി. ബി ബാച്ചിലെ ലുസേഴ്സ് ഫൈനലിൽ പുതുക്കുളങ്ങരയ്ക്ക് ആണ് ഒന്നാം സ്ഥാനം.
എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയാണ് ഇത്തവണ വള്ളംകളി നടന്നത്.