മദ്‌റസകളല്ല, ആർ.എസ്.എസ് ശാഖകളാണ് നിർത്തലാക്കേണ്ടത്-വിമൻ ഇന്ത്യ മൂവ്മെന്റ്

''രാജ്യത്തെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നയാൾ ആർ.എസ്.എസ്സിന്റെ പണിയെടുക്കുന്നത് അവസാനിപ്പിക്കണം. രാജ്യതാൽപര്യമാണ് ഗവർണർ ലക്ഷ്യമാക്കുന്നതെങ്കിൽ ആർ.എസ്.എസ്സിനെ തള്ളിപ്പറയുകയാണ് വേണ്ടത്.''

Update: 2022-06-30 16:03 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: മദ്റസകൾക്കെതിരെ വിഷം വമിക്കുന്ന പ്രസ്താവന നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ്. രാജ്യത്ത് സമാധാനത്തിന്റെ വീണ്ടെടുപ്പിന് മദ്‌റസകളല്ല ആർ.എസ്.എസ് ശാഖകളാണ് നിർത്തലാക്കേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാർ പറഞ്ഞു.

രാജ്യത്തെ അപകടകാരികളും മനസ്സിൽ വെറുപ്പിന്റെ വിഷം കുത്തിനിറച്ചിരിക്കുന്നവരും ആർ.എസ്.എസ് ശാഖകളിൽനിന്ന് പരിശീലനം കിട്ടിയവരാണ് എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് മദ്റസാ വിദ്യാർത്ഥികളായ കൊച്ചുകുട്ടികൾക്കെതിരെപ്പോലും ആർ.എസ്.എസ്സുകാർ ആക്രമണം അഴിച്ചുവിടുന്നത്. കാസർകോട് മദ്‌റസയിൽനിന്ന് മടങ്ങുകയായിരുന്ന ഫഹദ് എന്ന പിഞ്ചുബാലനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ആർ.എസ്.എസ്സുകാരന്റെ മനോഘടന പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്-സുനിതാ നിസാർ പറഞ്ഞു.

രാജ്യത്തെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നയാൾ ആർ.എസ്.എസ്സിന്റെ പണിയെടുക്കുന്നത് അവസാനിപ്പിക്കണം. രാജ്യതാൽപര്യമാണ് ഗവർണർ ലക്ഷ്യമാക്കുന്നതെങ്കിൽ ആർ.എസ്.എസ്സിനെ തള്ളിപ്പറയുകയാണ് വേണ്ടത്. മദ്‌റസകൾക്കെതിരെ വിഷലിപ്തമായ വാക്കുകൾ പ്രയോഗിച്ച ആരിഫ് മുഹമ്മദ് ഖാൻ തന്റെ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.

Summary: ''It is the RSS branches, not the madrassas, that should be abolished'', says the Women India Movement

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News