'കെ സുരേന്ദ്രൻ പ്രതിയായ കോഴക്കേസിലടക്കം അനുകൂല ഇടപെടൽ വേണം'; ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

രാഷ്ട്രീയ ദുഷ്ടലാക്കോടെ പൊലീസിനെ ഉപയോഗിച്ച് ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതായി ഗവർണർക്ക് ബിജെപി നേതാക്കൾ നിവേദനം നൽകിയിരുന്നു

Update: 2022-12-01 12:15 GMT
Advertising

ബിജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അടക്കം പ്രതിയായ കേസുകളിൽ അനുകൂല ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. രാഷ്ട്രീയ ദുഷ്ടലാക്കോടെ പൊലീസിനെ ഉപയോഗിച്ച് ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതായി ഗവർണർക്ക് ബിജെപി നേതാക്കൾ നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയക്കുകയായിരുന്നു. എന്നാൽ ഏത് തരത്തിൽ ഇടപെടണമെന്ന് കത്തിലില്ല. സാധാരണ ഗവർണർമാർ തങ്ങൾക്ക് ലഭിക്കുന്ന പരാതി സർക്കാറിന് കൈമാറാറുണ്ട്. പക്ഷേ കോഴക്കേസിൽ ഗവർണർ ഇടപെടുവെന്നതാണ് വിവാദമാകുന്നത്. മുഖ്യമന്ത്രിക്ക് കൈമാറിയ കത്തിനൊപ്പം ബിജെപിയുടെ നിവേദനവും നൽകിയിട്ടുണ്ട്.


കൊടകര കുഴൽപ്പണക്കേസ്, മഞ്ചേശ്വരം കോഴക്കേസ് തുടങ്ങിയവയാണ് ബിജെപി നേതാക്കൾക്കെതിരെയുള്ള കേസുകൾ.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News