എ.എ റഹീം എം.പിക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി
തിരുവനന്തപുരം: രാജ്യസഭാ എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ മുന്‍ സെക്രട്ടറിയുമായിരുന്ന എ.എ റഹീം എം.പിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. എസ്.എഫ്.ഐയുടെ കേരള യൂണിവേഴ്സിറ്റി സമരത്തിനിടെ സ്റ്റുഡന്‍റ്സ് സെന്‍റര്‍ സർവീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയെ തടഞ്ഞു വച്ച കേസിലാണ് നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഭിനമോള്‍ രാജേന്ദ്രന്‍റെതാണ് ഉത്തരവ്.
കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിൽ ഹാജരായിരുന്നില്ല. തുടർന്നാണ് കോടതി മുഴുവൻ പ്രതികൾക്കും അറസ്റ്റ് വാറണ്ട് നൽകിയത്.എ.എ. റഹീം, മുൻ എസ് എഫ് ഐ പ്രവർത്തകർ എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു.എസ്. ആർ,ആദർശ് ഖാൻ,ജെറിൻ,അൻസാർ.എം, മിഥുൻ മധു, വിനേഷ്.വിഎ, അപർണ ദത്തൻ, ബി.എസ്.ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. നേരത്തെ സമര കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.
Court arrest warrant for AA Rahim MP