എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കയ്യിലില്ല, അറസ്റ്റിനെ കോടതിയിൽ നേരിടും: കെ സുധാകരൻ

'ആശങ്കയോ ഭയമോ ഇല്ല. തികഞ്ഞ ആത്മവിശ്വാസമുണ്ട്'

Update: 2023-06-23 14:30 GMT
Advertising

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റിനെ കോടതിയിൽ നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും അന്വേഷണസംഘത്തിന്റെ പക്കലില്ല. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. ആശങ്കയോ ഭയമോ ഇല്ല. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു.

എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു ക്രൈംബ്രാഞ്ച് സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ മുൻകൂർ ജാമ്യമുള്ളതിനാൽ സുധാകരനെ ജാമ്യത്തിൽ വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

അതേസമയം സുധാകരന്റെ അറസ്റ്റിനെതിരെ കരിദിനമാചരിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. ഇന്നും നാളെയും കേരളത്തിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News