കണ്ണൂർ സർവ്വകലാശാല വിവാദ സിലബസിൽ നിന്നും ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ ഭാഗികമായി നീക്കും

ആർ.എസ്.എസ് സൈദ്ധാന്തികരുടെ രചനകളെ സിലബസിൽ നിന്നും പൂർണമായും ഒഴിവാക്കണ്ടതില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിർദേശം

Update: 2021-09-29 07:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂർ സർവ്വകലാശാലയിലെ വിവാദ പി.ജി സിലബസിൽ നിന്ന് ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ ഭാഗികമായി നീക്കും. ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ പൂർണമായി ഒഴിവാക്കണം. പകരം ഗാന്ധിയൻ, ഇസ്‍ലാമിക് സോഷ്യലിസ്റ്റ് രചനകൾ ഉൾപ്പെടുത്താനും തീരുമാനമായി.

ആർ.എസ്.എസ് സൈദ്ധാന്തികരുടെ രചനകളെ സിലബസിൽ നിന്നും പൂർണമായും ഒഴിവാക്കണ്ടതില്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിർദേശം. സവർക്കരെയും ഗോൾവാൾക്കറെയും വിമർശനാത്മകമായി പഠിക്കാം. രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് ,എന്ന യൂണിറ്റ് രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് , ക്രിറ്റിക്ക് എന്ന് പുന നാമകരണം ചെയ്യണമെന്നും വിദഗ്ധ സമിതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ദീൻ ദയാൽ ഉപാധ്യായ ബൽരാജ് മധോക്ക് എന്നിവരുടെ രചനകൾ സിലബസിൽ നിന്നും പൂർണമായി ഒഴിവാക്കും. പകരം ഇസ്‍ലാമിക് , ദ്രവീഡിയൻ , സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ കൂടി സിലബസിൽ ഉൾപ്പെടുത്തണം.

ഗാന്ധിയൻ രചനകൾക്ക് സിലബസിൽ കൂടുതൽ പ്രാധാന്യം നൽകണം എന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശവും അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. ഇന്ന് രാവിലെയാണ് വൈസ് ചാൻസലേരുടെ അധ്യക്ഷതയിൽ ഓൺലൈൻ ആയി അക്കാദമിക് കൗണ്‍സില്‍ യോഗം ചേർന്നത്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News