കണ്ണൂർ സർവകലാശാലയിൽ 'വെടിനിർത്തൽ'; ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ ഭാഗികമായി നീക്കും

ഗാന്ധിയൻ, ഇസ്‍ലാമിക്, സോഷ്യലിസ്റ്റ് രചനകൾ സിലബസില്‍ ഉൾപ്പെടുത്താനും തീരുമാനമായി.

Update: 2021-09-29 10:38 GMT
Editor : Suhail | By : Web Desk
Advertising

കണ്ണൂർ സർവ്വകലാശാലയിലെ വിവാദ പി.ജി സിലബസിൽ നിന്ന് ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ ഭാഗികമായി നീക്കാന്‍ തീരുമാനമായി. ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ പൂർണമായി ഒഴിവാക്കും. പകരം ഗാന്ധിയൻ, ഇസ്‍ലാമിക്, സോഷ്യലിസ്റ്റ് രചനകൾ ഉൾപ്പെടുത്താനും തീരുമാനമായി.

ആർ.എസ്.എസ് സൈദ്ധാന്തികരുടെ രചനകളെ സിലബസ്സിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണ്ടതില്ലന്നായിരുന്നു വിദഗ്ദ സമിതിയുടെ നിർദ്ദേശം. സവർക്കരെയും ഗോൾവാൾക്കറെയും വിമർശനാത്മകമായി പഠിക്കാം. 'രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട്' എന്ന യൂനിറ്റ്, 'രാഷ്ട്ര ഓർ നേഷൻ ഇൻ പൊളിറ്റിക്കൽ തോട്ട് , എ ക്രിറ്റിക്ക്' എന്ന് പുന നാമകരണം ചെയ്യണമെന്നും വിദഗ്ദ സമിതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മധോക്ക് എന്നിവരുടെ രചനകൾ സിലബസ്സിൽ നിന്നും പൂർണമായി ഒഴിവാക്കും.

പകരം ഇസ്‍ലാമിക്ക്, ദ്രവീഡിയൻ, സോഷിലിസ്റ്റ് കാഴ്ച്ചപ്പാടുകൾ കൂടി സിലബസിൽ ഉൾപ്പെടുത്തണം. ഗാന്ധിയൻ രചനകൾക്ക് സിലബസ്സിൽ കൂടുതൽ പ്രാധാന്യം നൽകണം എന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശവും അക്കാദമിക് കൌൺസിൽ അംഗീകരിച്ചു. ഇന്ന് രാവിലെയാണ് വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ഓൺലൈൻ ആയി അക്കാദമിക് കൌൺസിൽ യോഗം ചേർന്നത്.

സര്‍വകലാശാലയുടെ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പി.ജി സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് നേരത്തെ വിവാദമായത്. വി.ഡി സവർക്കറുടെ 'ആരാണ് ഹിന്ദു', എം.എസ് ഗോൾവാൾക്കറുടെ 'ബഞ്ച് ഓഫ് തോട്ട്സ്', 'വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്', ബൽരാജ് മധോകിന്‍റെ 'ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്‍ഡ് ഹൗ' എന്നിവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വിവാദം കനത്തതോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട്ട് തേടിയിരുന്നു.വിവാദ സിലബസ് പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News