'ഒരു ജനതയെ ദീർഘകാലം അടിച്ചമർത്താനാവില്ല'; ഫലസ്തീനിലെ യഥാർഥ പ്രശ്നം ഇസ്രായേൽ അധിനിവേശമെന്ന് അരുന്ധതി റോയ്
പ്രശ്നപരിഹാരത്തിന് ലോകരാജ്യങ്ങൾ ഇടപെടണമെന്നും അരുന്ധതി റോയ് പറഞ്ഞു.
തിരുവനന്തപുരം: ഫലസ്തീനിലെ യഥാർഥ പ്രശ്നം ഇസ്രായേൽ അധിനിവേശമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായി അരുന്ധതി റോയ്. പ്രശ്നപരിഹാരത്തിന് ലോകരാജ്യങ്ങൾ ഇടപെടണം. ഒരു ജനതയെയും ദീർഘകാലം അടിച്ചമർത്താനാവില്ലെന്നുംഅരുന്ധതി റോയി തിരുവനന്തപുരത്ത് പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. 2215 പേരാണ് ഫലസ്തീനിൽ ഇതുവരെ കൊല്ലപ്പെട്ടത്. പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനകം വടക്കൻ ഗസ്സ വിടണമെന്ന ഇസ്രയേൽ ഭീഷണിക്ക് പിന്നാലെ ആയിരങ്ങൾ വീട് വിട്ട് പലായനം ചെയ്യുകയാണ്. വിദേശപൗരന്മാരെ രക്ഷപ്പെടുത്താനായി ഈജിപ്ത് റഫാ അതിർത്തി ഇന്ന് തുറക്കും.
അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് മുറാദ് അബൂ മുറാദ് കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, സയണിസ്റ്റ് രാഷ്ട്രത്തെ കാത്തിരിക്കുന്നത് വലിയ തകർച്ചയാണെന്ന് ഇറാൻ പ്രതികരിച്ചു.