പി.വി അൻവറിന്റെ പാർക്കിൽ നിബന്ധനകൾ കൃത്യമായി പാലിക്കണം; പഞ്ചായത്തിനോട് ഹൈക്കോടതി

പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയതെന്നതടക്കം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് കോടതി നിർദേശം നൽകി

Update: 2024-02-08 10:58 GMT
Advertising

കൊച്ചി: പി.വി.അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് പ്രവർത്തനാനുമതി നൽകിയതിൽ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് പഞ്ചായത്തിനോട് ഹൈക്കോടതി. പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയതെന്നതടക്കം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് നിർദേശം നൽകി.


പാർക്ക് തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ലൈസൻസ് എന്തിന് വേണ്ടിയാണ് നൽകിയതെന്ന ഹൈക്കോടതി ചോദ്യത്തിന് കുട്ടികളുടെ പാർക്കിലെ ഗാർഡൻ പ്രവർത്തിപ്പിക്കുന്നതിനു വേണ്ടിയാണ് ലൈസൻസ് നൽകിയതെന്നാണ് പഞ്ചായത്ത് മറുപടി നൽകിയത്.



കക്കാടംപൊയിലിലെ പാർക്ക് തുറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി പി.വി.രാജനാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പാർക്കിന് ലൈസൻസ് നൽകിയിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News