വിലക്കിയിട്ടും ഫലമില്ല; അട്ടപ്പാടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവില്‍ കുറവില്ല

ഈ മാസം പന്ത്രണ്ടാം തിയതിയാണ് അട്ടപ്പാടി ചുരത്തിൽ ഉരുൾപെട്ടലുണ്ടായത്

Update: 2021-10-18 01:47 GMT
Editor : Roshin | By : Web Desk
Advertising

മഴ ശക്തമായതോടെ സുരക്ഷ മുൻനിർത്തി പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര വിലക്കിയിട്ടും ഫലമില്ല. അട്ടപ്പാടിയിലേക്ക് ഒട്ടേറെ പേരാണ് ഇപ്പോഴും എത്തുന്നത്. മേഖലയിൽ പോലീസ്, വനം വകുപ്പ് പരിശോധനകൾ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. മഴ പൊയ്തതോടെ അട്ടപ്പാടി ചുരം കാഴ്ച്ച വസന്തമാണ് തീർക്കുന്നത്. ചെറു വെള്ളച്ചാട്ടങ്ങളും, കോടമഞ്ഞും സഞ്ചാരികളെ ആകർഷിക്കുന്നു.

ഈ മാസം പന്ത്രണ്ടാം തിയതിയാണ് അട്ടപ്പാടി ചുരത്തിൽ ഉരുൾപെട്ടലുണ്ടായത്. 10 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. നെല്ലിയാമ്പതി ചുരത്തിലും മണ്ണിടിച്ചിലുണ്ടായി. അപകട സാധ്യത കണക്കിലെടുത്താണ് ജില്ലാ കലക്ടർ മലയോര മേഖലയിലേക്കുള്ള ടൂറിസം നിരോധിച്ചത്. ഡാമുകളിലേക്കും പ്രവേശനമില്ല.

മുക്കാലി ചെക്ക്പോസ്റ്റിൽ വിനോദ സഞ്ചാരികളെ തടയുന്നുണ്ട്. എന്നാൽ മഴയത്ത് ചുരത്തിലേക്ക് കയറ്റി വിടുന്നത് അപകടങ്ങൾക്ക് കാരണമാകും. ചുരം ആരംഭിക്കുന്ന ആനമൂളി ചെക്ക് പോസ്റ്റിൽ പരിശോധനകൾ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News