ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം: കോടിയേരി ബാലകൃഷ്ണൻ

കെ റെയിലുമായി ബന്ധപ്പെട്ട് സി പി എം ഗൃഹസന്ദർശനത്തിനം നടത്തും. നേതാക്കൻമാർ വീടുകളിലെത്തി കാര്യങ്ങൾ വിശദീകരിക്കും

Update: 2022-04-19 12:35 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മത സൗഹാർദം തകർത്ത് ആർഎസ്എസും എസ്ഡിപിഐയും വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇതിലൂടെ സർക്കാരിനെ അസ്ഥിരീകരിക്കാൻ ശ്രമം നടക്കുന്നതായും കോടിയേരി പറഞ്ഞു. 

''പാലക്കാട് കൊലപാതകം ഗൗരവമുള്ളതാണ്. ഭൂരിപക്ഷ വർഗ്ഗീയത ന്യൂനപക്ഷ വർഗീയതയെ ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷ പക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാണിക്കുന്നു. മതത്തെ വച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ്. രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്ക പരത്താൻ ഇത് എസ്ഡിപിഐ ഉപയോഗപ്പെടുത്തുന്നു. രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ഒമ്പത് സംസ്ഥാനങ്ങളിൽ ആർഎസ്എസ് മുസ്ലിങ്ങൾക്കെതിരെ അക്രമം അഴിച്ച് വിട്ടു. കേരളത്തിലും ഇത് നടത്താനാണ് ശ്രമം. കൊലപാതകത്തെ അപലപിച്ച് യുഡിഎഫ് രംഗത്ത് വരാത്തത് അത്ഭുതകരമാണ്. കേരളത്തിലെ മതനിരപേക്ഷ പാരമ്പര്യത്തിന് ചേർന്നതല്ല യുഡിഎഫ് നിലപാട്''. കോടിയേരി പറഞ്ഞു.

നിരോധനത്തിലൂടെ സംഘടനകളെ ഇല്ലാതാക്കാൻ കഴിയില്ല. ആശയങ്ങളുടെ പേരിലുള്ള സംഘടനകളാണ്. നിരോധിച്ചാൽ മറ്റൊരു പേരിൽ വരും. എസ്ഡിപിഐ യെ നിരോധിച്ചാൽ അതിനു മുൻപ് ആർ എസ് എസിനെ നിരോധിക്കണ്ടേ ഗാന്ധിജിയെ കൊന്ന പാർട്ടിയല്ലെന്നും കോടിയേരി ചോദിച്ചു.

കെ റെയിലുമായി ബന്ധപ്പെട്ട് സി പി എം ഗൃഹസന്ദർശനത്തിനം നടത്തും. നേതാക്കൻമാർ വീടുകളിലെത്തി കാര്യങ്ങൾ വിശദീകരിക്കും. മന്ത്രിമാർ അടക്കം പങ്കെടുക്കുന്ന ഗൃഹസന്ദർശനം മെയ് 30 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News