കെ.എസ്.ആര്‍.ടി.സി ബസിനുളളിൽ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

തിരുവല്ല സ്വദേശി സാബുവാണ് പിടിയിലായത്

Update: 2023-06-27 03:15 GMT
Editor : Lissy P | By : Web Desk
Attempt to molest medical student inside KSRTC bus; Accused in custody,latest malayalam news,കെ.എസ്.ആര്‍.ടി.സി ബസിനുളളിൽ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
AddThis Website Tools
Advertising

കൊല്ലം: ചടയമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസിനുളളിൽ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവല്ല സ്വദേശി സാബുവാണ് പിടിയിലായത്. യാത്രക്കാർ തടഞ്ഞുവച്ചാണ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ ആയൂരിൽ നിന്നാണ് പ്രതി കയറിയത്. പെൺകുട്ടിയിരുന്ന സീറ്റിന് സമീപമെത്തിയ സാബു ലൈംഗീക ചെഷ്ടകൾ കാണിച്ചു. അടുത്തിരുന്ന പെൺകുട്ടിയോട് മോശമായി പെരുമാറി എന്നാണ് പരാതി.

തുടർന്ന് പെൺകുട്ടി ബഹളം വച്ചു. പെൺകുട്ടി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാർ പ്രതിയെ തടഞ്ഞുവച്ചു. ബസ് നിർത്തി ചടയമംഗലം പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ബസ്സ് ചടയമംഗലം സ്റ്റേഷനിലേക്ക് മാറ്റി പ്രതിയെ കസ്റ്റഡിയിലെടുത്തു . മൂവാറ്റുപുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതു സ്ഥലത്തെ നഗ്നതാ പ്രദർശനത്തിനും പീഡനശ്രമത്തിനും സാബുവിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News