ആറ്റിങ്ങലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു മരണം
ആറ്റിങ്ങൽ സ്വദേശി അച്ചുവാണ് മരിച്ചത്
Update: 2022-03-02 05:41 GMT
ആറ്റിങ്ങലിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി ക്കു സമീപം 18ാം മൈലിലാണ് അപകടം നടന്നത്. ബൈക്കും ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി അച്ചുവാണ് മരിച്ചത്. കഴക്കൂട്ടം സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ് അച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.