Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എറണാകുളം: നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി. കല്ലറ പൊളിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും ഹൈക്കോടതി ചോദിച്ചു. ഹരജിയിൽ സർക്കാറിന് കോടതി നോട്ടീസ് അയച്ചു. ഹരജി അടുത്തയാഴ്ച്ച പരിഗണിക്കും.