Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എറണാകുളം: ബോബി ചെമ്മണൂരിന്റെ മാപ്പ് ഹൈക്കോടതി അംഗീകരിച്ചു. കേസിലെ തുടർനടപടികൾ കോടതി താക്കീതോടെ തീർപ്പാക്കി. ബോബി ചെമ്മണൂർ ജയിലില്‍ നിന്ന് പുറത്തെത്തിയത് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയപോലെയെന്ന് കോടതി വിമര്‍ശിച്ചു. മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി താക്കീത് നല്‍കി.
ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വൈകിയ ബോബിയെ ഹൈക്കോടതി കടുത്ത ഭാഷയില്‍ ശകാരിച്ചിരുന്നു. ബോബിയുടേത് നാടകമെന്നും തടവുകാര്‍ക്കൊപ്പം ജയിലില്‍ ആസ്വദിക്കട്ടെയെന്നുമായിരുന്നു കോടതിയുടെ വിമർശനം. ബോബി മാപ്പപേക്ഷിച്ചെങ്കിലും കോടതി ചെവി കൊടുക്കാൻ തയ്യാറായിരുന്നില്ല. ഒന്നേ മുക്കാലിന് നേരിട്ടെത്തി ഖേദം പ്രകടിപ്പിക്കാൻ കോടതി നിർദേശം നല്‍കി. ജുഡീഷ്യറിയോടാണ് അദ്ദേഹം കളിക്കുന്നതെന്നും കോടതി പറഞ്ഞു. അതിനിടെ നാല് മണിക്ക് വിളിച്ച വാർത്താസമ്മേളനം ബോബി ചെമ്മണൂർ ഒഴിവാക്കി. ഭാര്യയെ കാണാൻ കോഴിക്കോട്ടേക്ക് പോകുന്നതിനാൽ വാർത്താസമ്മേളനം ഒഴിവാക്കി എന്നാണ് അദ്ദേഹം അറിയിച്ചത്.