കോഴിക്കോട് ഓട്ടോ തൊഴിലാളികൾ റോഡ് ഉപരോധിച്ചു; സംഘർഷം
ബാങ്ക് റോഡ് ഉപരോധിക്കുമെന്നാണ് ഇവർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് സമരം അപ്രതീക്ഷിതമായി മാവൂർ റോഡിലേക്ക് മാറ്റി. ഇവിടെയാണ് പൊലീസും ഓട്ടോ തൊഴിലാളികളും തമ്മിൽ നേരിയ സംഘർഷമുണ്ടായത്.
Update: 2021-11-23 05:47 GMT
കോഴിക്കോട് റോഡ് ഉപരോധിച്ച ഓട്ടോ തൊഴിലാളികളും പൊലീസും തമ്മിൽ സംഘർഷം. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ഓട്ടോ ചാർജ് വർധിപ്പിക്കുക, പുതിയ സിസി പെർമിറ്റുകൾ നൽകാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഒരു മാസത്തോളമായി ഇവർ കെഎസ്ആർടിസി സ്റ്റാന്റിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. ഇതിൽ പരിഹാരമുണ്ടാവാത്തതിനെ തുടർന്നാണ് റോഡ് ഉപരോധത്തിലേക്ക് കടന്നത്.
ബാങ്ക് റോഡ് ഉപരോധിക്കുമെന്നാണ് ഇവർ നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് സമരം അപ്രതീക്ഷിതമായി മാവൂർ റോഡിലേക്ക് മാറ്റി. ഇവിടെയാണ് പൊലീസും ഓട്ടോ തൊഴിലാളികളും തമ്മിൽ നേരിയ സംഘർഷമുണ്ടായത്. സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.