ഓട്ടോ മിനിമം ചാർജ് ദൂരപരിധി ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്തും; ഉയർത്തിയ ചാർജ് നിരക്കിൽ മാറ്റമാണ്ടാവില്ല

നേരത്തെ മിനിമം ചാർജ് 30 രൂപയാക്കി കൂട്ടിയതിനു ശേഷം ദൂര പരിധി രണ്ടു കിലോമീറ്ററായും നിശ്ചയിച്ചിരുന്നു

Update: 2022-04-04 12:12 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ മിനിമം ചാർജ് ദൂര പരിധി ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്താൻ സർക്കാർ തീരുമാനം. സിഐടിയുവിന്റെ എതിർപ്പിനെ തുടർന്ന് ഓട്ടോ ചാർജിനുള്ള ദൂര പരിധി ഒന്നര കിലോമീറ്ററായി നില നിർത്താനാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ മിനിമം ചാർജ് 30 രൂപയാക്കി കൂട്ടിയതിനു ശേഷം ദൂര പരിധി രണ്ടു കിലോമീറ്ററായും നിശ്ചയിച്ചിരുന്നു. ഓട്ടോ ചാർജിൽ കാര്യമായ വർധനവ് വരുത്തുന്നതാണ് പുതിയ തീരുമാനം. ഗതാമന്ത്രി ആന്റണി രാജു കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിരക്ക് പുതുക്കി നിശ്ചയിച്ചപ്പോൾ മിനിമം ചാർജിൽ സഞ്ചരിക്കാൻ കഴിയുന്ന ദൂരം ഒന്നരകിലോമീറ്ററിൽ നിന്ന് രണ്ടു കിലോമീറ്ററായി ഉയർത്തിയെങ്കിലും ദൂര പരിധി ഉയർത്തിയ കാര്യത്തോട് അംഗീകരിക്കാൻ കഴിയില്ലെന്ന് സിഐടിയു ആദ്യം തന്നെ അറിയിച്ചിരുന്നു. സിഐടിയു പ്രതിഷേധം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ പുന:പരിശോധന നടത്തിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News