കോൺഗ്രസിന് തിരിച്ചു വരാനാകും; സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്ന് എ.വി ഗോപിനാഥ്

പ്രവർത്തകർ ഇഷ്ടപ്പെടുന്ന ശൈലിയാണ് സുധാകരന്‍റേത്

Update: 2021-05-05 05:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്ന് പാലക്കാട് മുൻ ഡി.സി.സി പ്രസിഡന്‍റ് എ.വി ഗോപിനാഥ്. സുധാകരന്‍റെ നേതൃത്വത്തിൽ കോൺഗ്രസിന് തിരിച്ചു വരാനാകും.

പ്രവർത്തകർ ഇഷ്ടപ്പെടുന്ന ശൈലിയാണ് സുധാകരന്‍റേത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ സുധാകരനേ കഴിയൂ. തൃത്താലയിലെ പരാജയം കെ.പി.സി.സി അന്വേഷിക്കണം. തൃത്താലയിൽ പ്രചരണത്തിനിറങ്ങുന്നതിൽ നിന്ന് തന്നെ വിലക്കിയിരുന്നെന്നും ഗോപിനാഥ് പറഞ്ഞു.

എന്നാല്‍ കോൺഗ്രസിൽ തിരക്കിട്ട സ്ഥാനമാറ്റങ്ങൾ വേണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. കാര്യങ്ങൾ സാവകാശം ചർച്ച ചെയ്ത് തീരുമാനിക്കും. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News