പക്ഷിപ്പനി; ചാത്തമംഗലത്ത് കോഴികളെ കൊല്ലുന്നത് ഇന്നും തുടരും

സർക്കാർ പ്രാദേശിക കോഴി ഫാമിലെ കോഴികളെ കൊല്ലുന്നതാണ് തുടരുന്നത്

Update: 2023-01-14 01:18 GMT
Editor : Jaisy Thomas | By : Web Desk

ചാത്തമംഗലത്ത് കോഴികളെ കൊല്ലുന്നു

Advertising

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പക്ഷിപ്പനി സ്ഥിരീകരിച്ച പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ കോഴികളെ കൊല്ലുന്നത് ഇന്നും തുടരും. സർക്കാർ പ്രാദേശിക കോഴി ഫാമിലെ കോഴികളെ കൊല്ലുന്നതാണ് തുടരുന്നത്. ഇതിന് ശേഷം ഒരു കിലോമീറ്റർ ചുറ്റളവിൽ ബാക്കിയുള്ള കോഴികളെയും മറ്റു വളർത്തു പക്ഷികളെയും ഇതിനൊപ്പം തന്നെ കൊല്ലുന്നുണ്ട്. ആറ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് ആര്‍.ആര്‍.ടി ടീമുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

അതിതീവ്ര വ്യാപന ശേഷി ഉള്ള H5N1 വകഭേദമാണ് ഫാമിലെ കോഴികളിൽ കണ്ടെത്തിയത്. ചാത്തമംഗലം ഫാമിന്‍റെ പത്ത് കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗവ്യാപന സാധ്യത പ്രദേശമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള പ്രദേശത്തെ കടകളില്‍ കോഴി വില്‍പന, കോഴി ഇറച്ചി വില്‍പന, മുട്ട വില്‍പന എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News