തൃക്കാക്കരയിൽ കുഞ്ഞിന് പരിക്കേറ്റ സംഭവം; കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കുട്ടിയെ പിതാവിന് നല്‍കണമെന്ന ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കും

Update: 2022-02-25 12:32 GMT
Advertising

എറണാകുളം തൃക്കാക്കരയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടിയെ പിതാവിന് നല്‍കണമെന്ന ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് സി.ഡബ്ല്യു.സി ചെയർപേഴ്സണ്‍ ബിറ്റി ജോസഫ് പറഞ്ഞു. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

കുട്ടിയുടെ സംരക്ഷണം ഇനി മാതാവിന് നല്‍കരുതെന്നും തനിക്ക് തന്നെ വേണമെന്നും ആവശ്യപ്പെട്ട് പിതാവ് നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ താല്‍കാലികമായാണ് സംരക്ഷണം ഡി.ഡബ്ല്യു.സി ഏറ്റെടുത്തത്. പൊലീസിന്‍റെയും സി.ഡ.ബ്ല്യു.സിയുടെയും അന്വേഷണം പൂർത്തിയായ ശേഷമാകും തീരുമാനം ഉണ്ടാവുക.

ഒടിഞ്ഞ കൈയ്യൊഴികെ മറ്റെല്ലാ ശരീരഭാഗങ്ങളും കുട്ടി അനക്കാന്‍ തുടങ്ങിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. വായിലൂടെ ഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ കുട്ടി സംസാരിച്ചുതുടങ്ങിയിട്ടില്ല. സംസാര ശേഷിക്ക് പ്രശ്നമുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മുഴുവന്‍ ചികിത്സാ ചെലവും വഹിക്കാമെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജും അറിയിച്ചിട്ടുണ്ട്. കുട്ടിയെ വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി ആശുപത്രിയിലെത്തി സന്ദർശിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News