വ്യാജഡിഗ്രിയുളള അഭിഭാഷകരെ കണ്ടെത്താൻ ബാർ കൗൺസിൽ പരിശോധന; ഒരാൾക്ക് സസ്‌പെൻഷൻ
ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധനക്ക് നൽകാത്ത അഭിഭാഷകരെ നോൺ പ്രാക്ടീസിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്താനാണ് ബാർ കൗൺസിലിന്റെ തീരുമാനം
Update: 2023-07-03 16:28 GMT
കൊച്ചി: വ്യാജഡിഗ്രിയുള്ള അഭിഭാഷകർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തി ബാർ കൗൺസിൽ. 21430 സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ ഒരാളുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സസ്‌പെൻഡ് ചെയ്തു.
ഒരഭിഭാഷകന്റെ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതിനാൽ ഇദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ബാർ കൗൺസിൽ അറിയിച്ചു. പരിശോധനയിൽ രണ്ട് അഭിഭാഷകരുടെ എൻറോൾമെന്റ് ക്രമവിരുദ്ധമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധനക്ക് നൽകാത്ത അഭിഭാഷകരെ നോൺ പ്രാക്ടീസിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്താനാണ് ബാർ കൗൺസിലിന്റെ തീരുമാനം.
updating