ബത്തേരിയിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു
ബത്തേരിയിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള മുത്തങ്ങയിലെ ആനപ്പന്തിയിലേക്കാവും പി.എം 2 വിനെ മാറ്റുക.
Update: 2023-01-09 05:05 GMT
വയനാട്: സുൽത്താൻ ബത്തേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുകൊമ്പൻ പി.എം 2വിനെ മയക്കുവെടിവെച്ചു. വെടിയേറ്റ ആന കുപ്പാടി വനമേഖലയിലേക്ക് കയറിപ്പോയിട്ടുണ്ട്. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ ലോറിയിലേക്ക് കയറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ബത്തേരിയിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള മുത്തങ്ങയിലെ ആനപ്പന്തിയിലേക്കാവും പി.എം 2 വിനെ മാറ്റുക. ജനവാസമേഖലയിൽ ഭീതി പരത്തിയ ആനയെ കഴിഞ്ഞ രണ്ട് ദിവസമായി വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ പ്രവർത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.